HOME
DETAILS
MAL
സമാന്തരപാത ഓണത്തിന് മുന്‍പ് തുറന്നുകൊടുക്കുമെന്ന് കലക്ടര്‍
backup
September 03 2017 | 08:09 AM
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ കമ്പനി അടച്ച് കെട്ടിയ സമാന്തരപാത ഓണത്തിന് മുന്‍പ് തുറന്നുകൊടുക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സമാന്തരപാത തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്.
സമാന്തര പാത തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരേ ടോള്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സ്റ്റേ അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ സാമാന്തരപാത തുറന്നുകൊടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പിന്നീടുള്ള തീരുമാനങ്ങള്‍ ഹൈക്കോടതി വിധി വരുന്നതിനനുസരിച്ച് നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു. പാലിയേക്കരയില്‍ ടോള്‍ പ്ലാസ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ടോള്‍ കമ്പനി ഇരുമ്പ് കമ്പി ഉപയോഗിച്ച് സമാന്തരപാത അടച്ചത്. സമാന്തരപാത അടച്ചതിനെതിരേ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."