സഞ്ചാരികളെക്കൊണ്ട് വീര്‍പ്പുമുട്ടി താനൂര്‍ തൂവല്‍തീരം
താനൂര്‍: താനൂര്‍ തൂവല്‍ തീരം മൂന്നു ദിവസമായി സഞ്ചാരികളെ കൊണ്ട് വീര്‍പ്പു മുട്ടുന്നു. പെരുന്നാളും ഓണവും ആഘോഷിക്കുന്നതിനു നൂറുകണക്കിനാളുകളാണു ഇവിടെ എത്തുന്നത്. പെരുന്നാള്‍ കഴിഞ് മൂന്നു ദിവസമായിട്ടും ഇവിടെയെത്തുന്ന ആളുകള്‍ക്കു കുറവില്ല.
താനൂര്‍ ഒസ്സാന്‍ കടപ്പുറത്ത് ഫിഷിങ് ഹാര്‍ബറിലും ആളുകളെത്തുന്നുണ്ട്. ഇവിടെ കടലിലേക്കു അര കിലോമീറ്ററോളം കെട്ടിയുണ്ടാക്കിയ കല്‍ഭിത്തകളും നീണ്ടു കിടക്കുന്ന റോഡും പ്രത്യേക കാഴ്ചയാകുകയാണ്.
തൂവല്‍ തീരത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കും പുഴയും കടലും സംഗമിക്കുന്ന സഥലവുമാണു ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാന്‍ മതിയായ സ്ഥലമില്ലാത്തതാണു ജനങ്ങളെ വലക്കുന്നത്. മുന്‍ എം.എല്‍.എ അബ്ദുറഹ് മാന്‍ രണ്ടത്താണിയുടെ ശ്രമഫലമായി താനൂരില്‍ അനുവദിച്ച തൂവല്‍ തീരം നാലു വര്‍ഷം മുന്‍പ് രമേശ് ചെന്നിത്തലയാണു നാടിനു സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."