രജിസ്ട്രേഷന് ഫീസ് വര്‍ധനവ്; കോണ്‍ഗ്രസ് ധര്‍ണ നടത്തി
മഞ്ചേരി: രജിസ്ട്രേഷന് ഫീസ് വര്‍ധനവിനെതിരെ മഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി അസീസ് ചീരാന്തൊടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പ്രൊഫ.എം. ഹരിപ്രിയ അധ്യക്ഷയായി. വല്ലാഞ്ചിറ ഹുസൈന്, ഇ.പി നാരായണന്, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ് പുല്ലൂര്‍, അബ്ദുല്‍ അസീസ്,വി.പി ഫിറോസ്, ജയപ്രകാശ് ബാബു, പി.കെ സത്യപാലന്, പുല്ലഞ്ചേരി അബ്ദുല്ല, അപ്പു മേലാക്കം, ടി.പി ഉസ്മാന്, വിജീഷ് എളങ്കൂര്‍, എന്‍.ടി ഫാറൂഖ്, പി.കെ സലാം, പി.ശംസുദ്ദീന്‍ പങ്കെടുത്തു.
അരീക്കോട്: ഏറനാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അരീക്കോട് പുത്തലം രജിസ്ട്രേഷന് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ പി സി സി സെക്രട്ടറി അഡ്വ. വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അജീഷ് അടാരത്ത്, കെ.പി നൗഷാദലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ എം.കെ കുഞ്ഞി മുഹമ്മദ്, പാലത്തിങ്ങല്‍ ബാപ്പുട്ടി, ഡിസിസി അംഗം യു എസ് ഖാദര്‍, എ.ഡബ്ലിയു അബ്ദുറഹിമാന്, സി.ടി റഷീദ്, നൗഷര്‍ കല്ലട, സൈഫുദ്ധീന്‍ കണ്ണനാരി, സി .കെ അസ്ലം നേതൃത്വം നല്കി.
നിലമ്പൂര്‍: നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സബ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം അധ്യക്ഷനായി. ആര്യാടന് ഷൗക്കത്ത്, എ. ഗോപിനാഥ്, എം.എ റസാഖ്, കെ. മുഹമ്മദാലി, ഷേര്‍ളി വര്‍ഗീസ്, പത്മിനി ഗോപിനാഥ്, പാലോളി മെഹബൂബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."