ബിജുവിന്റെ ഓര്‍മയില്‍ ചെമ്രക്കാട്ടൂര്‍ എല്‍.പി സ്കൂള്‍ ഇനി സ്മാര്‍ട്ടാവും
അരീക്കോട്: ബിജു ഇനി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തിളങ്ങി നില്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്രക്കാട്ടൂര്‍ സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ നാലാം തരത്തില്‍ പഠനം നടത്തുമ്പോള്‍ മരണത്തിനു കീഴടങ്ങിയ ബിജുവിന്റെ സ്മരണക്കായി സ്കൂളില്‍ രണ്ട് ക്ലാസ് റൂമുകളാണു സ്മാര്‍ട്ടാക്കി മാറ്റിയത്. ബിജുവിന്റെ പിതാവ് കെ ഭാസ്കരന് നായരും സ്കൂള്‍ അധ്യാപിക കെക സുനിതയും നല്കിയ സാമ്പത്തിക സഹായം ഉപയോഗിച്ചാണു സ്മാര്‍ട്ട് ക്ലാസ് മുറികള്‍ നിര്‍മിച്ചത്. സ്കൂളിന്റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ടാക്കാനും പി.ടി .എ തീരുമാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും പഞ്ചായത്ത് നല്കിയ കളിയുപകരണങ്ങളുടെയും ഉദ്ഘാടനം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉമര്‍ വെള്ളേരി അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഗീത, എ ഷീന, പ്രേമന്, മുനവര്‍ റഹ്മാന്, മനോജ്, റോജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."