ഓണം-ബക്രീദ് അവധി; സഞ്ചാരികളാല്‍ നിറഞ്ഞ് വയനാട്
കല്‍പ്പറ്റ: ഓണം-ബക്രീദ് ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ അകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികളെത്തിയതോടെ വീര്‍പ്പുമുട്ടി വയനാട്. പതിനായിരത്തിലധികം ആളുകളാണ് വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ജില്ലയില്‍ കുടുംബമായും സംഘങ്ങളായും എത്തുന്നത്.
വയനാടിന് പുറമെ ഗൂഡല്ലൂര്‍, മൈസൂര്‍, ഊട്ടി തുടിങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് മടങ്ങാനെത്തിയവരാണ് അധികവും. അടുത്തടുത്ത ദിവസങ്ങളില്‍ കിട്ടിയ അവധി പരമാവധി പ്രയോജനപ്പെടുത്തുകയാണ് വിനോദ സഞ്ചാരികള്‍. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ജില്ലയിലെ റോഡുകളില്‍ നിറഞ്ഞതോടെ വലിയ ഗതാഗത കുരുക്കാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടാകുന്നത്. ഗതാഗതകുരുക്കില്‍ പെടുമെന്നുറപ്പുള്ളതിനാല്‍ വയനാട്ടുകാര്‍ സ്വന്തം വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനങ്ങളെയാണ് ഈ ദിവസങ്ങളില്‍ കൂടുതലായും ആശ്രയിക്കുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗര്‍, മീന്‍മുട്ടി വെള്ളചാട്ടം, കര്‍ളാട് ചിറ, കാരാപ്പുഴ ഡാം, പക്ഷിപാതാളം, എടക്കല്‍ ഗുഹ, മുത്തങ്ങ, തോല്‍പ്പെട്ടി, ചെമ്പ്രപീക്ക്, പൂക്കോട്, വയനാട് ചുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലഭിച്ചത്. സഞ്ചാരകേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളിലും നല്ല കച്ചവടം ലഭിക്കുന്നുണ്ട്. റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമെല്ലാം മാസങ്ങള്‍ക്ക് മുന്‍പുതന്നെ ബുക്ക് ചെയ്താണ് ആളുകള്‍ ജില്ലയില്‍ എത്തിചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."