ആദര്‍ശ സമരത്തിനായി മതവിദ്യാര്‍ഥികള്‍ മുന്നിട്ടിറിങ്ങുക: പി.പി ഉമര്‍ മുസ്‌ലിയാര്‍
കണ്ണൂര്‍: മുത്വലാഖ്, സ്ത്രീ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങള്‍ പൊതുസമൂപം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ മതവിദ്യാര്‍ഥികള്‍ ആദര്‍ശ സമരത്തിനായി മുന്നിട്ടിറിങ്ങണമെന്ന് സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി അറബിക് കോളജുകളില്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന്റെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയകാലത്ത് ഇസ്‌ലാം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി പ്രായോഗിക രീതികള്‍ കൈക്കൊള്ളാന്‍ മതവിദ്യാര്‍ഥികള്‍ തയാറാകണമെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം സമൂഹത്തിന് അവതരിപ്പിച്ച് കൊടുക്കുന്നതില്‍ കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് എ. ഉമര്‍കോയ തങ്ങള്‍ അധ്യാക്ഷനായി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുറഹമാന്‍ ഫൈസി, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, ബ്ലാത്തൂര്‍ അബ്ദുറഹമാന്‍ ഹൈത്തമി, അബൂബക്കര്‍ ബാഖവി ഇരിണാവ്, മലയമ്മ അബൂബക്കര്‍ ബാഖവി, കൊതേരി അബ്ദുല്ല ഫൈസി, മുഹമ്മദ് ഫൈസി കൊതേരി, ആര്‍ അബ്ദദുല്ല ഹാജി, ബഷീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ബ്‌നു ആദം സംസാരിച്ചു. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ്, ജാമിഅ ദാറുസ്സലാം നന്ദി, ജാമിഅ നൂരിയ പട്ടിക്കാട്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ചെമ്മാട്, ഇര്‍ഫാനിയ ചപ്പാരപ്പടവ്, ശമസുല്‍ ഉലമ ഇസ്‌ലാമിക് അക്കാമി കൂത്തുപറമ്പ, ഖുവ്വത്തുല്‍ ഇസ്‌ലാം തളിപ്പറമ്പ്, റഹ്മാനിയ കടമേരി, ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് കണ്ണാടിപ്പറമ്പ, വാഫി പി.ജി കാംപസ് കാളികാവ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."