HOME
DETAILS
MAL
മദ്യശാലകളുടെ ദൂരപരിധി കുറച്ചത് പിണറായി സര്‍ക്കാരിന്റെ അധ്യാപകദിന സന്ദേശം: പാച്ചേനി
backup
September 05 2017 | 19:09 PM
കണ്ണൂര്‍: ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്ത് മദ്യശാലകള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള ദൂരപരിധി കുറച്ച സര്‍ക്കാര്‍ നടപടി ഈ വര്‍ഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ സന്ദേശമാണ് പ്രതിഫലിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമ്പത് മീറ്ററിനടുത്ത് മദ്യാസക്തി വര്‍ധിപ്പിക്കാന്‍ സ്ഥാപനം അനുവദിക്കാന്‍ തയാറാകുന്ന സര്‍ക്കാരിന് ഭാവിതലമുറയെകുറിച്ച് സ്വപ്നവുമില്ല. കോടിക്കണക്കിന് വിശ്വാസികളുടെ വികാരങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ഭരണകൂടത്തിന് കാലം മാപ്പ് നല്‍കില്ലെന്നും പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."