HOME
DETAILS
MAL
അപകടം കാണാതെ കെ.എസ്.ഇ.ബി
backup
September 05 2017 | 20:09 PM
ഒറ്റപ്പാലം: അമ്പലപ്പാറ കെ.എസ്.ഇ.ബി ഓഫിസിന്റെ പരിധിയില്‍ പീച്ചിപാടം പാടശേഖര സമിതിയുടെ കീഴില്‍ വരുന്ന നെല്പാടങ്ങളിലൂടെ പോകുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകളുടെ ക്രോസ് ആം ദ്രവിച്ചു വീഴാറായ മരത്തിന്റെത്. ഏതു നിമിഷവും താഴേക്കു വീഴാറായാണ് ഇത് നില്‍ക്കുന്നത്. നെല്പാടങ്ങളിലൂടെ പോകുന്ന വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ എടുക്കുവാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോ കരാറുകാരോ താത്പര്യം കാണിക്കുന്നില്ല.
വാഹന സൗകര്യമുള്ള ഭാഗങ്ങളിലെ ലാഭകരമായ പണികള്‍ മാത്രമേ എടുക്കുവാന്‍ ഇരു വിഭാഗത്തിനും താത്പര്യം. വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുന്നത് കൊയ്ത്തു യന്ത്രങ്ങള്‍ക്കും ഭീഷണിയാണ്. കര്‍ഷകര്‍ അമ്പലപ്പാറ അസി.എന്ജിനീയര്ക്കു പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."