HOME
DETAILS

163ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

  
backup
September 06, 2017 | 7:09 PM

163%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%97%e0%b5%81%e0%b4%b0%e0%b5%81-%e0%b4%9c%e0%b4%af%e0%b4%a8


പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്‍ 163മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. പൊതുസമ്മേളനം ക്രൈം ബ്രാഞ്ച് എസ്.പി കെ. വിജയന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഏതു മേഖല വീക്ഷിച്ചാലും അതില്‍ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ് ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിനെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതൃകള്‍ പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആര്‍. ഭാസ്‌കരന്‍ അധ്യക്ഷനായി.
കെ.ആര്‍. ഗോപിനാഥ്, അഡ്വ. കെ. രഘു, ടി. സ്വാമിനാഥന്‍, ബി. വിശ്വനാഥന്‍, പത്മാവതി പ്രഭാകരന്‍, നിവിന്‍ ശിവദാസ്, യു. പ്രഭാകരന്‍ സംസാരിച്ചു. ജില്ലാ പൊലിസ് സര്‍ജന്‍ ഡോ. പി.ബി. ഗുജറാളിനെ അനുമോദിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഘോഷയാത്രയും നടന്നു.
മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂനിയന്റെ കീഴിലുള്ള അമ്പതോളം ശാഖകളില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. യൂണിയന്‍ ഓഫിസില്‍ എന്‍.ആര്‍. സുരേഷ് പതാക ഉയര്‍ത്തി. കെ.വി. പ്രസന്നന്‍, ജി. അനു, എം. രാമകൃഷ്ണന്‍, പി. ചന്ദ്രന്‍, കെ.ആര്‍. പ്രകാശന്‍, വി. നാരായണന്‍, പി. രാധാകൃഷ്ണന്‍, രാധ, ബിന്ദു, രാജ പ്രകാശ് പങ്കെടുത്തു.
മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ ഡോ. ആര്‍.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി. ഗുരുപൂജ, പൊതുസമ്മേളനം എന്നിവ നടന്നു. എന്‍.ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ഡി. തങ്കച്ചന്‍, വി.ഡി. പ്രേംകുമാര്‍, കെ.ആര്‍. പ്രകാശന്‍, പി.കെ. ബാബു, വി. നാരായണന്‍ നേതൃത്വം നല്‍കി. തെങ്കര ശാഖയില്‍ വി.ഡി. വേണുഗോപാലന്‍ പതാക ഉയര്‍ത്തി. എന്‍.ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. വി. നാരായണന്‍, ബൈജു രാജേന്ദ്രന്‍, ശിവശങ്കരന്‍, ജലജ സംസാരിച്ചു.
പാലക്കാട്: വെണ്ണക്കര എസ്.എന്‍.ഡി.പി ശാഖായോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ഫാ. ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. എം. ഹരിദാസ് അധ്യക്ഷനായി. എം. ചന്ദ്രന്‍, ശശികുമാര്‍, കെ. സ്വാമിനാഥന്‍, സുഭീഷ്, കെ. ദേവന്‍, എം. സുന്ദരന്‍, എം. വിജയന്‍, കെ.സി. സഹദേവന്‍, കെ. മണി സംസാരിച്ചു.
ശ്രീനാരായണ ധര്‍മ പരിപാലനയോഗം പാലക്കാട് യൂനിയന്‍ കഞ്ചിക്കോട് എസ്.എന്‍.ഡി.പി ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം കഞ്ചിക്കോട് ഗുരുമന്ദിരത്തില്‍ നടന്നു. കെ.ആര്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എ. ചന്ദ്രന്‍ അധ്യക്ഷനായി. കെ. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. യു. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സി. പത്മാവതി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. ജി. രവീന്ദ്രന്‍, എ.ആര്‍. സുജ, ജി. പ്രത്യുഷ് കുമാര്‍, ജി. ജയപ്രകാശ്, കെ. ചന്ദ്രന്‍, ആര്‍. പൊന്നപ്പന്‍ ചെട്ടിയാര്‍, ദണ്ഡപാണി, എം. കൃഷ്ണന്‍, ശശിധരന്‍ നായര്‍ സംസാരിച്ചു. കൊയ്യാമരക്കാട് നിന്ന് കഞ്ചിക്കോട് ഗവണ്‍മെന്റ് ഡിസ്‌പെന്‍സറി വരെ വാദ്യാഘോഷങ്ങളോടുകൂടി ഘോഷയാത്രയും നടന്നു.
പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂനിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുജന്തി ആഘോഷിച്ചു. എടത്തറ ഗുരുദേവ നഗര്‍ മഹിമ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. ശ്രീനാഥ് കാരയാട്ട് ഉദ്ഘാടം ചെയ്തു. എടത്തറ രാമകൃഷ്ണന്‍ അധ്യക്ഷനായി.
പി. ദിവാകരന്‍, ടി.സി. സുരേഷ് ബാബു, സുമേഷ് ചാത്തംകുളം, സുരേഷ് കളത്തില്‍, സുമംഗല ഷണ്‍മുഖന്‍, സുശീല ഉണ്ണികൃഷ്ണന്‍, ഷിജി സുനില്‍, ആര്‍. ഉണ്ണികൃഷ്ണന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, പി. വിനൂപ്, എസ്. സുജീഷ്, ടി.യു. ഷാജു, കെ. ഷൈജുമോന്‍, വര്‍ഷ വേണുഗോപാല്‍, സോന രവീന്ദ്രന്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടി യോഗം അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്‌കാരം നല്‍കി. എം.ജി. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. ജിഷയെ അനുമോദിച്ചു. പറളി ചെക്ക് പോസ്റ്റില്‍ നിന്ന് ഘോഷ യാത്രയും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  3 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  3 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  3 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago

No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 days ago