'വെളിയങ്കോട്ടെ പാരമ്പര്യം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക'
എടപ്പാള്‍: അധിനിവേശ പോരാട്ടങ്ങളുടെയും ആത്മീയ വിശുദ്ധിയുടെയും ചരിത്രത്തില്‍ പാരമ്പര്യംകാത്തു ലോക പ്രശസ്തി നേടിയ വെളിയങ്കോട്ട് പുതിയ ജുമുഅയുടെ പേരില്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടണ്ടാക്കി ഉമര്‍ ഖാളി മഖാമിനെപ്പോലും അവഹേളിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് പൊന്നാനി മേഖലാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
പവിത്രമായ ആരാധനകള്‍പോലും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടണ്ടി ഉപയോഗപ്പെടുത്തുന്നവര്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വ്യാപകമായി കള്ളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, അബ്ദുറസാഖ് പുത്തന്‍ പള്ളി, മുഹമ്മദ് ഫൈസി മാരാമുറ്റം, സി.കെ റസാഖ് പുതുപൊന്നാനി, ഉമര്‍ മാറഞ്ചേരി, റസാഖ് ന ര ണിപ്പുഴ, മുജീബ് റഹ്മാന്‍ അന്‍വരി, അബ്ദുല്‍ ഗഫൂര്‍ പൊന്നാനി, ഹുസൈന്‍ വെളിയങ്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."