HOME
DETAILS
MAL
ഓട്ടുപാറ ബൈപാസ് റോഡിന് ശാപമോക്ഷം: റോഡ് തുറന്ന് കൊടുത്തു
backup
September 06 2017 | 19:09 PM
വടക്കാഞ്ചേരി: വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന ഓട്ടുപാറ ബൈപാസ് റോഡിന് ഒടുവില്‍ ശാപമോക്ഷം . കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് ഓണസമ്മാനമായി യാത്രക്കാര്‍ക്കു തുറന്നു കൊടുത്തു. വടക്കാഞ്ചേരി നഗരസഭ പത്താം ഡിവിഷനില്‍ ഉള്‍പ്പെട്ട റോഡ് , ഓട്ടുപാറ ബസ് സ്റ്റാന്റും കുന്നംകുളം റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണ്. 13 ലക്ഷം രൂപ ചിലവഴിച്ചാണ് കോണ്‍ക്രീറ്റ് ചെയ്തത്. തകര്‍ന്ന റോഡില്‍ കൂടി കാല് നടയാത്ര പോലും ദുഷ്ക്കരമായിരുന്നു. മഴക്കാലമായാല്‍ വെള്ളക്കെട്ടും അതിരൂക്ഷമായിരുന്നു. നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര് സോമനാരായണന്‍, ലൈല നസീര്‍, ഡിവിഷന് കൗണ്‍സിലര്‍ പ്രസീത സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."