ഒറ്റമുറി വീട്ടില്‍ ദുരിത ജീവിതം
കണ്ണൂര്‍: മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി, കണ്ടാല്‍ വിറകു ചാപ്പയാണെന്നു തോന്നും, കറ്റൊന്നു ശക്തമായി വീശിയാല്‍ തകര്‍ന്നു വീഴേക്കാവുന്ന കൂര.. മുപ്പത് വര്‍ഷത്തിലേറെയായി 74കാരി രാധയുടെയും ഭര്‍ത്താവ് രാമകൃഷ്ണന്റെയും താമസം കൊറ്റാളി ജങ്ഷനിലെ പീടികയുടെ പിറകിലെ ഈ ഒറ്റമുറി വീട്ടിലാണ്. രോഗവും അവശതയും തളര്‍ത്തിയ ശരീരങ്ങളുമായി ദുരിത ജീവിതം നയിക്കുന്ന ഇവര്‍ക്ക് ആശ്രയം സുമനസുകളാണ്.
പെട്രോള്‍ പമ്പിലായിരുന്നു രാമകൃഷ്ണന്റെ ജോലി. കഴിഞ്ഞവര്‍ഷം തളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പണിക്കു പോകാന്‍ കഴിയാതെ കിടപ്പിലാണ് 78കാരനായ രാമകൃഷ്ണന്. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ചെറിയൊരു മാറ്റം മാത്രമാണ് ഉണ്ടായത്. തന്റെ ഭര്‍ത്താവ് നേര്‍ക്കൊന്നു എണീറ്റു നിന്നുകിട്ടിയാല്‍ മതിയെന്നാണ് നിറമിഴികളോടെ വികലാംഗയായ രാധ പറയുന്നത്.
പൊളിത്തീന്‍ ഷീറ്റുകൊണ്ടാണ് വീടിന്റെ മേല്‍ക്കൂര പണിതത്. ഒരാള്‍ക്ക് ഇതിനുള്ളില്‍ ഒന്നു നിവര്‍ന്നു നില്ക്കാല് കഴിയില്ല.
മക്കളില്ലാത്ത ഈ വയോധിക ദമ്പതിമാര്‍ നിത്യവൃത്തിക്കുപോലും ഗതിയില്ലാതെ തള്ളി നീക്കുകയാണ്. അടച്ചുറപ്പുള്ള വാതിലുകളുമില്ല. മഴ പെയ്താല്‍ മുറ്റം നിറയെ വെള്ളക്കെട്ടാണ്. ഇതുകാരണം മാരക രോഗങ്ങള്‍ വരുമെന്ന് ഭീതിയിലുമാണിവര്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദേശവാസികളുടേയും സഹായത്തോടെയാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. സ്വന്തമായി നല്ലൊരു വീടെന്നത് ഈ വൃദ്ധദമ്പതികള്‍ക്ക് സ്വപ്നം മാത്രമായി തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."