കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും: മന്ത്രി കെ.കെ ശൈലജ
കൂത്തുപറമ്പ്: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പുനര്‍ജനി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാവുകയെങ്കിലും ഇതിനകം 3400 തസ്തികകള്‍ സൃഷ്ടിച്ചു കഴിഞ്ഞുവെന്നും പുനര്‍ജനി പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റേയും ശിവപുരം സെന്റ് തോമസ് കോളജ് ഓഫ് ഇന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ യൂനിറ്റ് എന്നിവയുടെയും നേതൃത്വത്തിലാണ് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പുനര്‍ജനി പദ്ധതി ആരംഭിച്ചത്. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷനായി. പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന്‍ ജോസഫ്, സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന്‍, വി. രാമകൃഷ്ണന്‍, അഷറഫ്, കൂത്തുപറമ്പ് എസ്.ഐ എം.ഇ ശ്രീനിവാസന്‍, പുനര്‍ജനി ഫീല്‍ഡ് ഓഫിസര്‍ സരിഗാ പി. ആനന്ദ് , ഷെജി ജോസഫ്, റിജോ തോമസ് ജോസ്, സി. വിപിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."