ജില്ലയിലെ സ്കൂളുകളില്‍ കുട്ടിപാര്ലമെന്റുകളായി
മലപ്പുറം: ജില്ലയില്‍ വിദ്യാലയങ്ങളില്‍ കുട്ടി പാര്ലമെന്റുകളായി. ബാലറ്റുപെട്ടിയും വോട്ടിങ് മെഷീനും എന്നുവേണ്ട, വോട്ടൊടുപ്പിന്റെ സര്‍വ സന്നാഹങ്ങളും അണിനിരത്തിയാണു ജില്ലയിലുടനീളം സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടന്നത്. സൗഹൃദം പറഞ്ഞും ചിഹ്നം കാണിച്ചുമാണു വോട്ടെടുപ്പിന്റെ അവസാന നിമിഷത്തിലും സ്ഥാനാര്‍ഥികള്‍ വോട്ടു പിടിച്ചത്. ഇന്നലെ പുസ്തക സഞ്ചിയുമായി ക്ലാസ് മുറിയിലെത്തിയ കുട്ടികള്‍ രാവിലെ 11 നു മുമ്പേ വോട്ടു രേഖപ്പെടുത്തി. ഉച്ചയ്ക്കു 12ന് അതതു ക്ലാസുകളില്‍ വെച്ചു തന്നെ വോട്ടെണ്ണലും തുടര്‍ന്നു ഫലപ്രഖ്യാപനവും നടന്നു.
സ്കൂള്‍ ലീഡര്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പായിരുന്നു പിന്നീട്. ഉച്ചക്ക് 2.30 ന് അതും പൂര്‍ത്തിയായി.
വിദ്യാര്‍ഥികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുക, ജനാധിപത്യ പ്രക്രിയകള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഉള്‍പ്പെടെ ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു സ്കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം ഈ മാസം 16 നു സംഘടിപ്പിക്കാനാണു പൊതു വിദ്യാഭ്യാസ വകുപ്പു നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."