HOME
DETAILS
MAL
സമരം 600 ദിവസം പിന്നിട്ടു
backup
August 11 2016 | 21:08 PM
പള്ളിക്കല്‍: കാക്കഞ്ചേരിയില്‍ ആരംഭിക്കാനിരിക്കുന്ന ആഭരണ നിര്മാണശാലയ്ക്കെതിരേ കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നടത്തിവരുന്ന സമരം 600 ദിവസം പിന്നിട്ടു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ പൊതു സമ്മേളനം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം കെ. ജനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ. ബാലകൃഷ്ണന് അധ്യക്ഷനായി.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, പി.എം ഷാഹുല്‍ ഹമീദ്, ഡോ. ആസാദ്, പി. ഇഫ്തിഖാറുദ്ദീന്, കെ.പി സന്തോഷ്, കൃഷ്ണന് കുനിയില്‍, കണിയാടത്ത് ബഷീര്‍, മുജീബ് ഹസ്സന്, എന്‍.ഡി വേണു, ഖാദര്‍ തേഞ്ഞിപ്പലം, സലാം മൂന്നിയൂര്‍, നാസര്‍ ചേളാരി, സി. ദാസന്, എം.കെ സൈതലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."