HOME
DETAILS
MAL
നിര്‍മലാ സീതാരാമന് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു
backup
September 07 2017 | 22:09 PM
ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മലാ സീതാരാമന് ഇന്നലെ ചാര്‍ജെടുത്തു.
പ്രതിരോധ മന്ത്രിയുടെ അധിക ചുമതല വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നാണ് അവര്‍ അധികാരമേറ്റെടുത്തത്. ഇന്നലെ പ്രതിരോധ മന്ത്രാലയത്തില്‍ ഔദ്യോഗിക സ്ഥാനമേറ്റെടുക്കലിനായി എത്തിയ അവര്‍ക്കൊപ്പം മാതാപിതാക്കളും സന്നിഹിതരായിരുന്നു.
പ്രതിരോധ മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയെന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."