HOME
DETAILS
MAL
റോഹിംഗ്യ വിഷയത്തില്‍ മനുഷ്വത്വ നിലപാട് സ്വീകരിക്കണം: സി.പി.എം
backup
September 07 2017 | 22:09 PM
ന്യൂഡല്‍ഹി: മ്യാന്മറില് കടുത്ത മനുഷ്യാവകാശ ലംഘനത്തിനിരയാവുന്ന റോഹിംഗ്യകളോട് കേന്ദ്രസര്‍ക്കാര്‍ മാനുഷികപരമായ നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ . സ്വന്തം രാജ്യത്ത് ആക്രമണത്തിനിരയായി ആയിരക്കണക്കിനാളുകളാണ് അയല്‍നാടുകളായ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും അഭയാര്‍ഥികളായി ഒഴുകുന്നത്. ഇന്ത്യയിലേക്കു വരുന്ന റോഹിംഗ്യകളെ അഭയാര്‍ഥികളായി പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. അവരെ ഒരിക്കലും നാടുകടത്തരുത്. റോഹിംഗ്യകള്‍ നേരിടുന്ന പ്രശ്നം ഐക്യരാഷ്ട്രസഭയുടെയും മറ്റു രാജ്യാന്തരവേദികളുടെയും മുമ്പാകെ കൊണ്ടുവരേണ്ടതുണ്ടെന്നും ഇന്നലെ സമാപിച്ച പി.ബി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."