കേരളീയ സംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തും: ഡോ. മുഹമ്മദ് ലിയാഖത്ത് അലി
ഫറോക്ക്: കേരളത്തിന്റെ തനത് സംസ്‌കാരത്തെ ലോകത്തിനു പരിചയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് മൗലാനാ ആസാദ് ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം നിയുക്ത ഡയരക്ടര്‍ ഡോ. മുഹമ്മദ് ലിയാഖത്ത് അലി . ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ 'ഓര്‍മ്മ-1998' നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രചരിപ്പിക്കുകയും മറ്റ് രാജ്യങ്ങളെ പരിചയപ്പെടുത്തുകയുമാണ് സാംസ്്കാരിക കേന്ദ്രത്തിന്റെ ലക്ഷ്യം.
വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ കെയ്‌റോയില്‍ പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന് കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഭാരത സംസ്‌കാരത്തിനു കേരളത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഇവയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ശ്രമമുണ്ടാകുമെന്ന് ലിയാഖത്ത് അലി പറഞ്ഞു.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ ഉപഹാരം നല്‍കി. കെ.കെ സുബൈര്‍, അലി അക്ബര്‍, ഷരീഫ് ബാലു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."