ട്വിറ്ററില്‍ വൈറലായി #ബ്ലോക്ക് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വധത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്ന '#ബ്ലോക്ക് നരേന്ദ്ര മോദി' തംരംഗമാവുന്നു. നിരവധി പേരാണ് ഇതിനോടകം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നരേന്ദ്ര മോദിയെ ബ്ലോക്ക് ചെയ്തത്. ഇതിനു പിന്നാലെ നിരവധി ട്രോളുകളും മോദിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ബ്ലോക്ക് ചെയ്യപ്പെട്ട ലോകത്തെ ഏക പ്രധാനമന്ത്രി, സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ബ്ലോക്ക് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി,ഞാന്‍ മോദിയെ ബ്ലോക്ക് ചെയ്തു, നിങ്ങളോ? എന്നിങ്ങനെ പോകുന്നു ട്വിറ്റര്‍ പോസ്റ്റുകള്‍.
ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നാലെ ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന ചിലരും ബി.ജെ.പിയോട് ബന്ധമുള്ള നേതാക്കളും കൊലയെ ന്യായീകരിച്ചും കൊലപാതകം ആഘോഷമാക്കിയും പോസ്റ്റ് ഇട്ടിരുന്നു. ഗൗരി മരണം അര്‍ഹിക്കുന്ന ആളാണെന്നും മറ്റുമായിരുന്നു പോസ്റ്റ്. ഇതോടെയാണ് മോദിക്കെതിരേ ട്വിറ്ററില്‍ ജനകീയ ക്യാംപയിന്‍ ആരംഭിച്ചത്. ഇത് നിമിഷങ്ങള്‍ക്കകം വലിയ പ്രചാരണം നേടുകയും ചെയ്തു.
എന്നാല്‍, മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നടത്തിയ പ്രചാരണത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തരുടെന്നും മോദി ഇതുവരെയും ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ബി.ജെ.പി പ്രതികരിച്ചു. മോദി ഫോളോ ചെയ്യുക എന്നാല്‍ ആര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ അല്ല എന്നും ബി.ജെ.പി വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് പ്രമുഖ ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് ബാംഗ്ലൂരിലെ സ്വവസതിയില്‍ വച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ലങ്കേഷിന്റെ മരണത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ഇന്ത്യയിലൊട്ടാകെ അരങ്ങേറുന്നത്. എന്നാല്‍ മോദി കൊലപാതകത്തില്‍ ഇതുവരെ അനുശോചനമറിയിക്കുകയോ ദു:ഖം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."