സിറിയയിലെ യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യണമെന്ന് ഖത്തര്‍
ദോഹ: സിറിയയിലെ യുദ്ധക്കുറ്റവാളികളെ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഖത്തര്‍ വീണ്ടും ആവശ്യപ്പെട്ടു. കുറ്റവാളികളെ രാജ്യാന്തര നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കഴിഞ്ഞ ഏപ്രിലില്‍ ഖാന്‍ ശൈഖൂന്‍ കൂട്ടക്കൊലയില്‍ സിറിയന്‍ ഭരണകൂടം സരിന്‍ ഗ്യാസ് ഉപയോഗിച്ചുവെന്ന് യുഎന്‍ അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഖത്തര്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചത്.
ഖാന്‍ ശൈഖൂനില്‍ നിരവധി പേരാണ് ആക്രമണത്തിന് വിധേയരായി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവുണ്ടെന്ന് യു.എന്‍ യുദ്ധക്കുറ്റ അന്വേഷകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഏപ്രില്‍ നാലിന് നടന്ന ആക്രമണത്തില്‍ സിറിയന്‍ വ്യോമസേനയാണെന്നതിന് നിരവധി വിവരങ്ങള്‍ തങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സിറിയന്‍ ഭരണകൂടത്തെയാണ് ഇതില്‍ കുറ്റപ്പെടുത്തേണ്ടതെന്നും യു.എന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറ്റം ചെയ്തവരെ ശിക്ഷിക്കാതിരിക്കുന്നത് സിറിയന്‍ ജനതക്കെതിരായ സംഘര്‍ഷവും ആക്രമണങ്ങളും വര്‍ധിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളൂ.
ജനീവ ഒന്നാം സമ്മേളനവും യു എന്‍ രക്ഷാ സമിതിയും പാസാക്കിയ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."