സര്‍ഗവേദിയുടെ നൃത്ത പ്രതിഭാ സംഗമം ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: വിദ്വാന്‍ പി. കേളുനായരിലൂടെ സര്‍ഗവസന്തം പീലിവിടര്‍ത്തിയ വെള്ളിക്കോത്തിന്റെ തിരുവങ്കണത്തില്‍ നെഹ്‌റു ബാലവേദി സര്‍ഗവേദിയുടെ പൊന്നോണപ്പൂവിളി ജില്ലയിലെ ശ്രദ്ധേയമായ ഓണപ്പരിപാടിയായി.
ദശവര്‍ഷക്കാലമായി സ്‌കൂള്‍ കോളജുകള്‍ക്കായി ദേശീയതലത്തില്‍ നൃത്തശിക്ഷണം നടത്തി വരുന്ന ശ്രീരേഷിന്റെ ശിഷ്യഗണങ്ങളിലെ പ്രമുഖര്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തപരിപാടിക്കായി ഒത്തു ചേര്‍ന്നു. സിനിമാതാരം ലക്ഷ്മി തമ്പാന്‍, ചാനല്‍ അവതാരകയും ഗായികയുമായ നിമിത, അവതാരകയായിരുന്ന ടി.ആതിര, പരസ്യ ആല്‍ബങ്ങളിലെ സാന്നിധ്യമായിരുന്ന പി.പി ആതിര, ദേശീയതല മത്സരങ്ങളില്‍ കേരളത്തിനെ പ്രതിനിധീകരിച്ച നര്‍ത്തകരായ ദിപിന, അനുപമ, വീണ, റീന, അനില്‍കുമാര്‍, അഭിലാഷ് തുടങ്ങിയവര്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ അങ്ങോളം നിറഞ്ഞാടിയ സൂര്യടിവിയുടെ മല്‍സരത്തില്‍ വെന്നിക്കൊടി പാറിച്ച മിന്‍സാരക്കണ്ണ എന്ന സംഘനൃത്തം, തിരുവാതിര തുടങ്ങിയവയില്‍ ശ്രദ്ധേയരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."