ഗൂഢശ്രമം ചെറുക്കും: മുസ്ലിംയൂത്ത് ലീഗ്
മലപ്പുറം: മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന റീജിയനല്‍ പാസ്പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള ഗൂഢശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകസമിതി യോഗം മുന്നറിയിപ്പ് നല്കി. ഇ. അഹമ്മദ് എം.പിയുടെ ശ്രമഫലമായി ജില്ലക്കു ലഭിച്ച പാസ്പോര്‍ട്ട് ഓഫിസ് തകര്‍ക്കാന്‍ പുതിയ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇഫ്ളു യൂനിവേഴ്സിറ്റി ഓഫ് കാംപസ്, എയര്‍ ഇന്ത്യ റീജിയനല്‍ ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലായ്മ ചെയ്ത രീതിയില്‍ പാസ്പോര്‍ട്ട് ഓഫിസ് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും. യോഗത്തില്‍ പ്രസിഡന്റ്് ഇന്‍ ചാര്‍ജ് ഷരീഫ് കുറ്റൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്് ഇസ്മായില്‍ പി. വയനാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വി.കെ.എം ഷാഫി, സുബൈര്‍ തങ്ങള്‍, എന്‍.കെ അഫ്സല് റഹ്മാന്, അമീര്‍ പാതാരി, ബാവ വിസപ്പടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."