എം.എസ്.എഫ് ഫാസിസ്റ്റ് വിരുദ്ധസദസ്
മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് 'വെടിയുണ്ടകള്‍ക്ക് തകര്‍ക്കാനാവില്ല, മരിക്കാന്‍ സൗകര്യമില്ലാത്ത ആശയങ്ങളെ' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് ഫാസിസ്റ്റ് വിരുദ്ധസദസ് സംഘടിപ്പിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദി, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാതെ വന്നത് കൊണ്ടാണു മുഖംമൂടിധാരികളെ വിട്ട് ഗൗരി ലങ്കേഷിനെ കൊല ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് ഷരീഫ് വടക്കയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഷരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ബാവ വിസപ്പടി, നിഷാജ് എടപ്പറ്റ, കബീര്‍ മുതുപറമ്പ്, ടി നിയാസ്, ഇ.വി ഷാനവാസ്, സാലിഹ് മാടമ്പി, ഫാരിസ് കറുത്തേടത്ത്, വി.എ വഹാബ്, ഖമറുസമാന്‍ മൂര്‍ക്കത്ത്, പി.എ ജവാദ്, പി ഫസലുറഹ്മാന്‍, സി.എച്ച് സക്കീബ്, ഹക്കീം തങ്ങള്‍, സി.പി ഹാരിസ്, മുജീബ് കോഡൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."