പുകയില ഉല്പന്നങ്ങള് പിടികൂടി
കൊല്ലങ്കോട്: കൊടുവായൂരില്‍ ഇന്നലെ രാവിലെ പുതുനഗരം പൊലിസ് നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 33500 പേക്കറ്റ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് കൂള്ലിപ്സ് പിടികൂടി. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പുതുനഗരം തോട്ടിങ്കല്‍ സുനില്‍ 39 പൊലിസ് കസ്റ്റഡിയിലെടുത്തു.
പൊള്ളാച്ചിയില്‍ നിന്നും പലചരക്ക് എന്ന വ്യാജേന മിനിടെബോയില് കൊടുവായൂര്‍ മാര്‍ക്കറ്റിലെ കടകളിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന മുളക് മല്ലി എന്നിവയ്ക്കടിയില്‍ ചാക്കുകളില്‍ സൂക്ഷിച്ച പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. പിടികൂടിയ ഹാന്‍സ് കൂള്‍ ലിപ്സ് എന്നിവയ്ക്ക് പൊതുവിപണിയില്‍ എട്ടു ലക്ഷം രൂപ വിലമതിക്കുന്നതായി പറയുന്നു. വാഹനവും പുകയില ഉല്പന്നവും പുതുനഗരം പൊലിസ് കസ്റ്റഡിയിലെടുത്തു. പുതുനഗരം എസ്.ഐ കെ. അനുദാസ്, സി.പി.ഒമാരായ മുഹമ്മദ് ബുസാരി, സതീഷ്, ജനീഷ്, സന്തോഷ്, വത്സന്, സതീഷ് കുമാര്‍, ഹോം ഗാര്‍ഡ് ഹരിരാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."