HOME
DETAILS
MAL
ഹാദിയ കേസ്: മനുഷ്യാവകാശ കമ്മിഷന് ഒക്ടോബര്‍ മൂന്നിന് പരിഗണിക്കും
backup
September 09 2017 | 01:09 AM
തിരുവനന്തപുരം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന യൂത്ത് ലീഗിന്റെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അടുത്ത മാസം 3ന് പരിഗണിക്കും.
കമ്മിഷന് അംഗം കെ. മോഹന്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ കോട്ടയം ജില്ലാ പൊലിസ് മേധാവിയില്‍ നിന്ന് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഹാദിയയുടെ പിതാവ് അശോകനില്‍ നിന്ന് കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പി.എം.ജിയിലുള്ള കമ്മിഷന് ഓഫിസിലാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനും നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."