സൈനിക പൊലിസിലേക്ക് സ്ത്രീകളും
ന്യൂഡല്‍ഹി: സൈനിക പൊലിസില്‍ സ്ത്രീകളെ നിയമിക്കാനുള്ള നിയമനത്തിന് സൈന്യത്തിന്റെ അംഗീകാരം.
സൈന്യത്തില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാനും ലിംഗഭേദങ്ങള്‍ മറികടന്ന് വനിതകള്‍ക്ക് മുന്നേറാനുമുള്ള അവസരത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് സൈനിക വക്താവ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 800 വനിതകളെയാണ് നിയമിക്കുക. 1992 മുതല്‍ ആരോഗ്യരംഗം പോലെയുള്ള തെരഞ്ഞെടുത്ത സൈനിക മേഖലകളിലാണ് വനിതകളെ നിയമിച്ചിരുന്നത്. നേരത്തെ സൈനിക മേധാവി ബിപിന്‍ റാവത്ത് വനിതകളെ സൈനിക പൊലിസില്‍ നിയമിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു വര്‍ഷം 52 വനിതകള്‍ എന്ന നിലയിലാണ് നിയമനമുണ്ടാവുകയെന്ന് സൂചനയുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ലെഫ്. അശ്വനി കുമാര്‍ പറഞ്ഞു. സൈനികര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍, വനിതകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ എന്നീ അന്വേഷണത്തില്‍ വനിതകള്‍ക്കും പങ്കാളിയാവാമെന്നും അശ്വിനി കുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."