നീറ്റ് പരീക്ഷക്കെതിരേ പ്രതിഷേധം: തമിഴ്‌നാട്ടില്‍ സമരങ്ങള്‍ നിരോധിച്ചു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ തുടരുന്ന സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി. നീറ്റുമായി ബന്ധപ്പെട്ടുള്ള സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിതത്തിന് തടസമുണ്ടാക്കുന്ന ഇടപെടലുകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലഭാഗത്തും പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനിടെയാണ് സുപ്രിംകോടതി ഇടപെടല്‍. അനിതയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.
അതിനിടെ വിദ്യാര്‍ഥി സംഘടനകള്‍ ആരംഭിച്ച നീറ്റിനെതിരേയുള്ള പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ സമരങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, സി.പി.ഐ, വി.സി.കെ എന്നീ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കാളികളായി. നീറ്റിനെതിരേയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന സുപ്രികോടതി നിര്‍ദേശം വന്നെങ്കിലും സമരവുമായി മുന്നോട്ടുപോവാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. തിരുച്ചിറപ്പള്ളിയില്‍ ഇന്നലെ വൈകിട്ട് നടന്ന നീറ്റിനെതിരേയുള്ള പൊതുസമ്മേളനത്തില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുത്തു. സമരങ്ങള്‍ക്ക് മാത്രമേ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും പൊതുസമ്മേളനത്തിന് പ്രശ്‌നമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."