HOME
DETAILS
MAL
സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം നടത്തി
backup
September 09 2017 | 05:09 AM
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ചാവശ്ശേരിപറമ്പ് കോളനിയിലെ കാര്‍ത്യായനി, കോളയാട് എടയന്ചാലില് സ്വദേശിനികളായ രമ്യ, ശരണ്യ എന്നിവര്‍ക്ക് മന്ത്രി പദ്ധതിയുടെ രൂപരേഖ കൈമാറി. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. മുന്‍ പി.എസ്.സി അംഗം പി. മോഹന്‍ദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന് കിരണ്‍ പ്രഖ്യാപന വാര്‍ഷിക അനുസ്മരണം നടത്തി. ടി.ടി റംല, അജിത് മാട്ടൂല്‍, കെ. പ്രഭാകരന്, സുര്‍ജിത്ത്, സി. വസന്ത, ഷാജു ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."