HOME
DETAILS
MAL
സി.പി.എം നിര്‍ദേശം പൊലിസ് നടപ്പാക്കുന്നു: ആര്.എസ്.എസ്
backup
September 09 2017 | 05:09 AM
കണ്ണൂര്‍: ശോഭായാത്രയുടെ ക്രമീകരണം സി.പി.എം നേതൃത്വത്തിന്റെ തീരുമാനമാണ് പൊലിസ് നടപ്പിലാക്കുന്നതെന്ന് ആര്.എസ്.എസ് പ്രാന്തീയ കാര്യകാരി വത്സന് തില്ലങ്കേരി. 40 വര്‍ഷമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ശോഭായാത്ര. എന്നാല്‍ വിവിധ പേരുകളിലാണ് സി.പി.എം സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ ശോഭായാത്രക്ക് പൊലിസ് അനുവാദവും നല്‍കുന്നില്ല. കേളകത്ത് അഞ്ച് മണിവരെയാണ് പൊലിസ് നല്കിയ സമയം. ഈ സമയം കൊണ്ട് പരിപാടി സംഘടിപ്പിക്കുന്നതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ബാലസംഘത്തിന്റെ ഘോഷയാത്രക്ക് കുട്ടികള്‍ പങ്കെടുക്കാത്തതിന്റെ പ്രയാസമാണ് സി.പി.എമ്മിനെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ വി. ശശിധരന്, കെ.വി ജയരാജന്, എന്‍.വി പ്രജിത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."