HOME
DETAILS
MAL
മലപ്പുറം സര്‍വിസ് ബാങ്കിന് വീണ്ടും ബാങ്കിങ് ഫ്രണ്ടിയര്‍ അവാര്‍ഡ്
backup
September 09 2017 | 06:09 AM
മലപ്പുറം: ധനകാര്യ പ്രസിദ്ധീകരണമായ ബാങ്കിങ് ഫ്രണ്ടിയര്‍ ഏര്‍പ്പെടുത്തിയ മികവിനുള്ള അവാര്‍ഡ് മലപ്പുറം സര്‍വിസ് സഹകരണ ബാങ്കിന്. നാലാം തവണയാണ് ഈ ബഹുമതി ബാങ്കിനു ലഭിക്കുന്നത്. 'മൈ ബാങ്ക് ' എന്ന സംവിധാനത്തിലൂടെ ടെലഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, മൊബൈല്‍ ബില്‍, മൊബൈല്‍ റീചാര്‍ജ്, കേബിള്‍ നെറ്റ്വര്ക് റീ ചാര്‍ജ്, ഫണ്ട് ട്രാന്‍സ്ഫറിങ് തുടങ്ങിയവ സാധാരണ ഇടപാടുകാര്‍ക്കു ലഭ്യമാക്കി. ഇന്നലെ രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ബഷീര്‍ മച്ചിങ്ങല്‍, പുല്ലാണി സൈദ്, ഇന്റേണല്‍ ഓഡിറ്റര്‍ എന്‍. അലവി, ബ്രാഞ്ച് മാനേജര്‍ എം.കെ മുഹമ്മദ് നിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."