കോണ്‍ഗ്രസ് കുടുംബസംഗമം
പെരുമ്പാവൂര്‍: ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ഇതരസര്ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ജനത പൂര്‍ണമായി മനസിലാക്കി കഴിഞ്ഞുവെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്.
വല്ലം കൊച്ചങ്ങാടിയില്‍ നടന്ന കോണ്‍ഗ്രസ് കുടുംബസംഗമവും ടി.പി ഹസന് അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി അംഗം എന്‍.എ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതിയംഗം എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ദാനിയേല്‍ മാസ്റ്റര്‍, മനോജ് മൂത്തേടന്, തോമസ്.പി.കുരുവിള, വി.എം ഹംസ, ബാബു ജോണ്‍, കെ.എം.എ സലാം, പി.കെ മുഹമ്മദ്കുഞ്ഞ്, ഷാജി കുന്നത്താന്‍, എന്‍.എ ഹസ്സന്, വി.പി നൗഷാദ്, എസ്.എസ് അലി, റ്റി.ജി സുനില്‍ കുമാര്‍, എസ്.എ മുഹമ്മദ്, സജീവ്.പി.കമാല്‍, പോള്‍ പാത്തിക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."