തന്നാണ്ട് കൃഷിയില്‍ നേട്ടംകൊയ്ത് ലൂക്കോസ്
രാജാക്കാട്: സംയോജിത തന്നാണ്ട് കൃഷിയില്‍ നേട്ടംകൊയ്ത് യുവകര്ഷകന്. എന്‍.ആര് സിറ്റി എസ്.എന്‍.വി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാരനായ കെ.ജെ ലൂക്കോസാണ് സംയോജിത കൃഷിയില്‍ നേട്ടംകൊയ്യുന്നത്.
പരിമിതമായ സ്ഥലത്ത് നിന്ന് കൂടുതല്‍ ഉല്‍പ്പാദനം ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയണമെങ്കില്‍ രാജക്കാട് പഞ്ചായത്തിലെ എന്‍.ആര് സിറ്റി കൂട്ടുങ്കല്‍ ലൂക്കോസിന്റെ കൃഷിയിടത്തില്‍ എത്തണം. ഒരുഭാഗത്ത് കപ്പ, മറ്റൊരിടത്ത് ഇഞ്ചിയും കൂര്‍ക്കയും, ഇവയ്ക്കെല്ലാം ഇടവിളയായി ചോളവും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൃഷി ആരംഭിച്ചപ്പോള്‍ ഇഞ്ചിയ്ക്കിടയില് കുറ്റിബീന്സും പച്ചമുളകും പച്ചക്കറികളും നട്ടിരുന്നു. ഇവയുടെ വിളവെടുപ്പ് പൂര്‍ണമായി. ഇനിയുള്ളത് ചോളമാണ്.
ഹൈറേഞ്ചില്‍ അപൂര്‍വമായി മാറിയിരിക്കുന്ന ചോളം ഇടവിളയായി കൃഷി ചെയ്തതിലൂടെ ഇരട്ടിലാഭമാണ് ഈ കര്ഷകന് ലഭിക്കുന്നത്. ഇഞ്ചിയ്ക്കും കപ്പയ്ക്കും വളപ്രയോഗം നടത്തുന്നതിനാല്‍ ചോളത്തിന് പ്രത്യേകിച്ച് വളപ്രയോഗവും പരിചരണവും ആവശ്യമില്ല.
മാത്രവുമല്ല പ്രത്യേകമായി ഇവയ്ക്ക് സ്ഥലം കണ്ടെത്തേണ്ടിയുംവരില്ല.
കോട്ടയത്തുനിന്ന് ഹൈറേഞ്ചിലേയ്ക്ക് എത്തിയ ലൂക്കോസിന് കൃഷി ജീവിതമാണ്. അവധി ദിവസങ്ങളിലും അതിരാവിലേയും വൈകിട്ടുമാണ് ഈ യുവ കര്ഷകന് കൃഷിപരിപാലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."