ഓണം-ബക്രീദ് ചന്തകഴിഞ്ഞിട്ട് ഒരാഴ്ച; മാലിന്യം ചീഞ്ഞ് നാറി പാതയോരത്ത് തന്നെ
വടക്കാഞ്ചേരി: സപ്ലൈകോ ലക്ഷങ്ങള്‍ കൊയ്‌തെടുത്ത ഓണം-ബക്രീദ് ചന്തകള്‍ സമാപിച്ച് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ചന്ത മാലിന്യങ്ങള്‍ നഗരഹൃദയത്തില്‍ കൂട്ടിയിട്ട് ഗവണ്‍മെന്റ് ഏജന്‍സിയുടെ ജനദ്രോഹം.
ചീഞ്ഞളിഞ്ഞ പച്ചകറികള്‍, കായകുലകളുടെ തണ്ടുകള്‍, ഉപയോഗശൂന്യമായ മറ്റ് മാലിന്യങ്ങള്‍, എന്നിവയാണ് സംസ്ഥാന പാതയോരത്ത് വടക്കാഞ്ചേരി പാലത്തിന് സമീപം ഓണം-ബക്രീദ് ഫെയര്‍ നടന്ന കെട്ടിടത്തിന് മുന്നില്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടത്.
സര്‍വശുദ്ധി പദ്ധതി നടപ്പിലാക്കുന്ന വടക്കാഞ്ചേരി നഗരസഭയുടെ ഹൃദയഭാഗത്ത് തന്നെ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് അധികൃതരാരും കണ്ട ഭാവം നടിക്കുന്നില്ല. തെരുവ് നായ കൂട്ടങ്ങളും, മറ്റ് പക്ഷികളുമൊക്കെ മാലിന്യ ചാക്ക് കടിച്ച് വലിച്ച് നാടാകെ പരത്തുന്നസ്ഥിതിയാണ്. നഗരസഭയുടെ മാലിന്യവാഹനം നിരന്തരം കടന്ന് പോകുന്ന പ്രദേശത്താണ് കഴിഞ്ഞ ആറു ദിവസമായി മാലിന്യ കൂമ്പാരം കിടക്കുന്നതെന്നുള്ളതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."