ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ സി.പി.എം പരാജയം: മംഗത് റാം പസ്ല
തൃശൂര്‍: ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ സി.പി.എം പരാജയപ്പെട്ടെന്ന് ആര്‍.എം.പി.ഐ ജനറല്‍ സെക്രട്ടറി മംഗത് റാം പസ്‌ല.
ആര്‍.എം.പി.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ പസ്‌ല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നരേന്ദ്രമോഡിയുടെ സാമ്പത്തിക നയത്തിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പായി മാറിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന് ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്താന്‍ കഴിയില്ല. കേരളത്തില്‍ സി.പി.എമ്മിന്റെ എം.എല്‍.എയായി പ്രവര്‍ത്തിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബി.ജെ.പി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെ അഭിനന്ദിക്കുകയാണ് സി.പി.എം ചെയ്തത്.
ന്യൂനപക്ഷ സംരക്ഷണത്തിന് തങ്ങളേയുള്ളൂവെന്ന സി.പി.എമ്മിന്റെ അവകാശവാദം അസംബന്ധമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആഗോളീകരണ വിരുദ്ധ സമരങ്ങളെ ഏകോപിപിച്ച് ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് നവംബര്‍ 23 മുതല്‍ 26 വരെ ചണ്ഡീഗഡില്‍ നടക്കുന്ന ആര്‍.എം.പി.ഐ അഖിലേന്ത്യാ സമ്മേളനം രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പിണറായി സര്‍ക്കാര്‍ മോഡി സര്‍ക്കാരിന്റെ പ്രതിരൂപമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം സി.പി.എമ്മിന്റെ ബി ടീമായി മാറി. നയപരമായി സി.പി.എമ്മിനോ ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ സാമ്പത്തിക നയങ്ങളില്‍ വ്യത്യാസങ്ങളില്ല. അതേസമയം രാജ്യത്തെ മുഖ്യശത്രുവാരെന്നാണ് സി.പി.എമ്മിലെ ഇപ്പോഴത്തെ മുഖ്യതര്‍ക്കം. ആര്‍.എം.പി.ഐ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 15ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്നും വേണു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എം.പി.ഐ സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍ സന്തോഷ്, ജില്ലാ സെക്രട്ടറി പി.ജെ മോന്‍സി, കെ ഗംഗാധരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."