ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവന ആസൂത്രിതം: സിനിമാക്കാരുടെ ജയില്‍ സന്ദര്‍ശനം കേസ് അട്ടിമറിക്കാനെന്ന് പൊലിസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സിനിമാ രംഗത്തുള്ളവര്‍ കൂട്ടത്തോടെ സന്ദര്‍ശിച്ചത് സംശയാസ്പദമാണെന്ന് പൊലിസ്.
നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ജയിലിനു മുന്നില്‍ വച്ച് ദിലീപിന് അനുകൂലമായി മാധ്യമങ്ങളോട് സംസാരിച്ചത് ആസൂത്രിത നീക്കമാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ജയിലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി കൂട്ടത്തോടെ സിനിമാക്കാര്‍ക്ക് ദിലീപിനെ കാണാനാകില്ല. കുടുംബാംഗങ്ങള്‍ക്കും പ്രമുഖര്‍ക്കും മാത്രമേ സന്ദര്‍ശക അനുമതിയുണ്ടാകൂ.
സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമാണ് സിനിമാരംഗത്തുള്ള ചിലര്‍ ശ്രമിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഗണേഷ് കുമാര്‍ ജയിലിനു മുന്നില്‍ വച്ച് നടത്തിയ പ്രസ്താവന ആസൂത്രിതവും കൃത്യമായ ലക്ഷ്യങ്ങളുമുള്ളതാണ്. സാക്ഷികളെ സ്വാധീനിക്കുക തന്നെയാണ് അതിന്റെ ഉദ്ദേശ്യം.
ജയിലില്‍ സിനിമാക്കാര്‍ കൂട്ടമായി എത്തിയത് അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്. ഇത് അനുവദിക്കരുതെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സി.ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുന്നതു സംബന്ധിച്ച് കോടതി ജയില്‍ അധികൃതരില്‍നിന്നു വിശദീകരണം തേടി.
ദിലീപിന്റെ ജയില്‍ സന്ദര്‍ശകരുടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടണ്ടിന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ലീന റിയാസ് നിര്‍ദേശം നല്‍കി.
കോടതി വിശദീകരണം തേടിയതിനു പിന്നാലെയാണ് ജയിലില്‍ ദിലീപിനെ കാണുന്നതിന് അധികൃതര്‍ നിയന്ത്രണം കൊണ്ടണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."