അമേരിക്കന്‍ സംഗീതജ്ഞരായ ഡോണ്‍ വില്യംസും ടോറി ജെന്‍ട്രിയും അന്തരിച്ചു
വാഷിങ്ടണ്‍: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അമേരിക്കക്ക് നഷ്ടമായത് രണ്ട് സംഗീതജ്ഞരെ. അമേരിക്കയിലെ ജനപ്രിയ സംഗീതശാഖയായ കണ്‍ട്രി മ്യൂസിക്കില്‍ പ്രഗത്ഭരായ ഡോണ്‍ വില്യംസും(78) ട്രോയ് ജെന്‍ട്രിയു(50)ം അന്തരിച്ചു. ഹെലികോപ്ടര്‍ തകര്‍ന്നാണ് ട്രോയ് മരിച്ചത്. ഡോണ്‍ ആഴ്ചകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലുമായിരുന്നു.
എളുപ്പത്തില്‍ ഗ്രഹിക്കാനും പാടാനും കഴിയുന്ന നാടോടിഗാനങ്ങള്‍ കൊണ്ട് വ്യത്യസ്തനായിരുന്നു ഡോണ്‍ വില്യംസ്. 1971ല്‍ സംഗീത കരിയറിനു തുടക്കമിട്ട വില്യംസ് 17 തവണ അമേരിക്കയിലെ മികച്ച ഹിറ്റ് ഗാനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളായ 'ജിപ്‌സി വുമണ്‍', 'ടല്‍സ ടൈം' എന്നിവയ്ക്ക് ഇംഗ്ലീഷ് പോപ് ഗായകരായ എറിക് ക്ലാപ്റ്റന്‍, പെറ്റെ ടൗണ്‍ഷെന്‍ഡ് എന്നിവരാണ് ഈണമിട്ടത്. 'യൂ ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് '. 'ഐ ബിലിവ് ഇന്‍ യു ആന്‍ഡ് ലോഡ് ', 'ഐ ഹോപ് ദിസ് ഡേ ഇസ് ഗുഡ് ' എന്നിവയാണ് മറ്റു പ്രധാന ഗാനങ്ങള്‍.
ലോകത്തെ ഏറ്റവും വലിയ സംഗീത മ്യൂസിയങ്ങളിലൊന്നായ അമേരിക്കയിലെ നാഷ്‌വില്ലെയില്‍ സ്ഥിതിചെയ്യുന്ന 'കണ്‍ട്രി മ്യൂസിക് ഹാള്‍ ഓഫ് ഫെയിമി'ല്‍ 2010ല്‍ അദ്ദേഹത്തിന്റെ ചിത്രം പ്രധിഷ്ഠിച്ചിരുന്നു.
ട്രോയ് ജെന്‍ട്രിയുടെ ആകസ്മിക വിയോഗം ലോകത്തെ കണ്‍ട്രി മ്യൂസിക് ആരാധകര്‍ക്ക് ഏറെ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ന്യൂജഴ്‌സിയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ തിരിച്ച അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ മെഡ്‌ഫോഡില്‍ വച്ച് അപകടത്തില്‍പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."