HOME
DETAILS

പി.എസ്.സി പരീക്ഷയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; കേരളത്തിലുടനീളം അവസരം

  
Web Desk
March 14, 2024 | 5:21 AM

temporary job opportunities in kerala without psc

സോഷ്യല്‍ വര്‍ക്കര്‍
തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടാകണം. സാമൂഹ്യനീതി വകുപ്പില്‍ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 –45 വയസ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട എല്ലാ രേഖകളുടെയുടെയും അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍: 0487 2693734.

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഏജന്‍സി ബിസിനസ് പാര്‍ട്ണര്‍: (സ്ത്രീകള്‍ പുരുഷന്മാര്‍) യോഗ്യത: പ്ലസ് ടു/ബിരുദം, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍: (സ്ത്രീകള്‍ പുരുഷന്മാര്‍) യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഓഫീസര്‍: (സ്ത്രീകള്‍ പുരുഷന്മാര്‍) യോഗ്യത: ബിരുദം എന്നിങ്ങനെയാണ് തസ്തികകള്‍. പ്രായപരിധി 35 വയസ്സ്. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തണം. ഫോണ്‍: 0471 2992609

നാഷനല്‍ ആയുഷ്മിഷനില്‍ എം.ടി.എസ് ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് ബിരുദമോ അംഗീകൃത നഴ്‌സിങ് സ്‌കൂളില്‍ നിന്നുള്ള ജിഎന്‍എം നഴ്‌സിങോ ആണ് യോഗ്യത. കേരള നഴ്‌സിങ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. മാര്‍ച്ച് 26നു രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ 5th ഫ്‌ലോറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (നാഷണല്‍ ആയുഷ് മിഷന്‍) നേരിട്ടോ തപാല്‍ മുഖേനയോ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.nam.kerala.gov.in.

ടെലിഫോണ്‍ ഓപ്പറേറ്റര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്ഇ9ഇ9്‌റര്‍വ്യൂ മാര്‍ച്ച് 20 രാവിലെ 11 ന് പ്രി9സിപ്പാളിന്റെ ഓഫീസില്‍ നടത്തുന്നു. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എല്‍ സി, ഏതെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/കോര്‍പറേഷ9 അല്ലെങ്കില്‍ ടെലിഫോണ്‍ സ്വിച്ച് ബോര്‍ഡിന്റെ (പിബിഎക്‌സ്/പിഎബിഎക്‌സ്) പ്രവര്‍ത്തനത്തില്‍ ആറ് മാസത്തെ പരിചയം, പി ആന്റ് ടി വകുപ്പ് നല്‍കുന്ന പിഎബിഎക്‌സ് പ്രവര്‍ത്തിനങ്ങളിലെ സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.

പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണം.

വിമുക്ത ഭടന്‍മാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ്
ആലപ്പുഴ: സ്വന്തമായി തോക്കും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സും ഉള്ള വിമുക്തഭടന്മാരെ കേരള ബാങ്കില്‍ പാലക്കാട് റീജിയണല്‍ ഓഫീസിന് കീഴില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിക്കുന്നു. താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ മാര്‍ച്ച് 23 ന് മുന്‍പായി ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0477 2245673.

തലസ്ഥാനത്ത് റിസര്‍ച്ച് ഓഫീസര്‍
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റില്‍ കരാറടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനം ശീര്‍ഷകത്തിന്‍ കീഴില്‍ ക്ലൈമറ്റ് ചേഞ്ച് സെല്‍ (ഇഇഇ) നു വേണ്ടി റിസേര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും ംംം.ലി്‌.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മാര്‍ച്ച് 30നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആര്‍.ടിസി ബസ് ടെര്‍മിനല്‍ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2326264, ഇമെയില്‍: [email protected]


കോര്‍ഡിനേറ്റര്‍ നിയമനം
ആലപ്പുഴ: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ വയോമിത്രം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദവസത്തേക്ക് കോര്‍ഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു. ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 35 വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 18ന് രാവിലെ 11 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.

തൊഴിൽ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GrnSO1Y01XBJbybd5ePU0B

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  a minute ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  24 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  29 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  33 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  37 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago