ബൈക്ക് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു കൊച്ചിയെ വിറപ്പിച്ച് ന്യുജെന്‍ ബൈക്കുകള്‍
സ്വന്തം ലേഖകന്‍
കൊച്ചി: നിരത്തിലെ മിന്നും താരങ്ങളായ ന്യൂജെന്‍ ബൈക്കുകള്‍ കൊച്ചി നിവാസികളുടെ പേടി സ്വപ്നമാകുന്നു. നിരവധി അപകടങ്ങളാണ് ഇത്തരം ന്യൂജെന്‍ ബൈക്കുകള്‍ ഉണ്ടാക്കുന്നത്.
അമിതവേഗവും ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പായുന്ന യുവാക്കളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡ് നിയമങ്ങള്‍ പാലിച്ച് മാന്യമായി വാഹനമോടിക്കുന്നവരും യുവാക്കളുടെ ഈ അഭ്യാസങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നുണ്ട്. സദാസമയവും തിരക്കേറിയ റോഡിലൂടെ ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ കുതിച്ചുപായുന്നതു പതിവുകാഴ്ചയാണ്. ഇത്തരം ബൈക്കുകളില്‍ പലതിലും മൂന്നുപേര്‍ ഒരുമിച്ചായിരിക്കും യാത്ര ചെയ്യുക.
പല ബൈക്കുകളും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതല്ലാതെ നാട്ടിലും സി.സി കൂടിയ സൂപ്പര്‍ ബൈക്കുകള്‍ സുലഭം. സെക്കന്‍ഡുകള്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് പറന്നുയരുവാന്‍ ഇത്തരം ബൈക്കുകള്‍ക്ക് കഴിയും.
സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് 250 സി.സിക്ക് മുകളില്‍ ഉണ്ടായിരിക്കും. എടുത്തുയര്‍ത്തിയും കിടന്നും ചാഞ്ഞും മറിഞ്ഞുമൊക്ക യുവാക്കള്‍ ഇതില്‍ ചീറിപായുന്നത് കാണാം.
സാധാരണരീതിയുള്ള ഗതാഗതം സുഗമമല്ലാത്ത കൊച്ചിയിലെ റോഡുകളിലാണ് ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത്. കുണ്ടും കുഴിയും വിസ്താരമില്ലാത്തതും തിരക്കുപിടിച്ചതുമായ റോഡുകളിലൂടെയുള്ള ഈ മരണപ്പാച്ചില്‍ കലാശിക്കുന്നത് അപകടങ്ങളിലാണ്.
കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പര്‍ബൈക്കുകളില്‍ പലതും ഇതിനോടകം അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും മരണത്തിലാണ് കലാശിച്ചിരിക്കുന്നത്.
ഗുരുതര പരിക്കേറ്റ് കിടപ്പിലായിപ്പോയവരും ഏറെയുണ്ട്. കൊച്ചിയില്‍ സുപ്പര്‍ബൈക്കുള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ തന്നെ അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്.
ബൈക്ക് ഡീലര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം പരിശീലനം സംഘടിപ്പിക്കുന്നത്. സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുന്നവര്‍ക്കും വാങ്ങാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും അധികം സൂപ്പര്‍ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ല കൂടിയാണ് എറണാകുളം.
കേരളത്തിലെ റോഡുകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ളവയല്ല ഈ സൂപ്പര്‍ബൈക്കുകള്‍.
എന്നാല്‍ നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരം വാഹനം വില്‍ക്കുന്നത് തടയാനോ നിയന്ത്രിക്കുവാനോ സര്‍ക്കാരിനും സാധിക്കില്ല.
സൂപ്പര്‍ ബൈക്ക് ഓടിച്ച് ആളുകള്‍ മരിച്ചാല്‍ വാഹനമോടിക്കുന്നയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."