HOME
DETAILS
MAL
നേതൃത്വ പരിശീലന ക്യാംപിന് ഇന്ന് തുടക്കം
backup
September 10 2017 | 05:09 AM
തൊടുപുഴ: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ആരംഭിക്കുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തൊടുപുഴ പുതിയ മുനിസിപ്പല്‍ ബസ്സ്റ്റാന്റിന് സമീപത്തെ ചരളില്‍ കോംപ്ലക്‌സില്‍ ഇന്ന് തുടക്കമാവും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 40 യുവതി-യുവാക്കളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുക, ഫലപ്രദമായ രീതിയിലുള്ള ആശയവിനിമയ പരിശീലനം, നേതൃത്വ പരിശീലനം, ശുചിത്വം, ആരോഗ്യം തുടങ്ങിയലൂന്നിയാണ് ക്ലാസുകള്‍. ഈ മേഖലകളില്‍ പ്രാവീണ്യം നേടിയ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഇന്ന് രാവിലെ 11 ന് പി ജെ ജോസഫ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷനാവും. എന്‍. രവീന്ദ്രന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."