HOME
DETAILS
MAL
റോഹിംഗ്യ വിമത പോരാളികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
backup
September 11 2017 | 01:09 AM
യാങ്കോണ്‍: റോഹിംഗ്യകള്‍ക്കായി മ്യാന്മറില് പോരാടുന്ന വിഭാഗമായ അരാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി ( അര്‍സ്) വെടിനിര്ത്തിയുള്ള പേല് പ്രഖ്യാപിച്ചു. ഒരു മാസത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്.
മ്യാന്മര് സൈന്യത്തിനെതിരേ പോരാട്ടത്തില്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയാണെന്നും റാഖിന് മേഖലയില്‍ ദുരിത ബാധിതര്‍ക്ക് സഹായത്തിനാണ് ഇത്തരമൊരു തീരുമാനമെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ഇന്നലെ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതായി അര്‍സ അറിയിച്ചു.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ മ്യാന്മര് സൈന്യവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 25ന് ആരംഭിച്ച റാഖിന് പ്രദേശങ്ങളിലെ ആക്രമണങ്ങളില്‍ ഇതുവരെ 300,000 പേര് ബംഗ്ലാദേശിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."