HOME
DETAILS
MAL
സ്ഥാപനങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കണം
backup
September 11 2017 | 05:09 AM
തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം കാര്യക്ഷമമാക്കുന്നു.
എയ്റോബിക്ക് ബിന്‍, ബയോഗ്യാസ്, ബയോ ബിന്‍ തുടങ്ങിയവ 15 ന് മുമ്പ് സ്ഥാപിക്കണമെന്നാണു പഞ്ചായത്തിന്റെ നിര്‍ദ്ദേശം. ഹോട്ടലുകള്‍, ക്ലബ്ബുകള്‍, കലാണ മണ്ഡപങ്ങള്‍, വിവാഹഹാളുകള്‍, ഭക്ഷണശാലകള്‍, റിട്ടെയില്‍ കേന്ദ്രങ്ങള്‍, ഷോപ്പിങ് കോപ്ലക്സുകള്‍, വസ്ത്രാലയങ്ങള്‍, പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങള്‍, കാറ്ററിങ് യൂണിറ്റുകള്‍, പച്ചക്കറി ,പഴം വിപണന കേന്ദ്രങ്ങള്‍, മീന്‍ വില്‍ക്കുന്നിടങ്ങള്‍, പലചരക്ക് കടകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ മാലിന്യം തരം തിരിച്ച് സംസ്ക്കരിക്കണം.
അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പുണ്ടാകാതെ റദ്ദാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."