HOME
DETAILS
MAL
ജി.എസ്.ടി ബില്‍ വ്യാപാരികളെ കുത്തുപാളയെടുപ്പിക്കും: ടി. നസ്റുദ്ദീന്‍
backup
August 11 2016 | 23:08 PM
മുക്കം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ഗുഡ്സ് & സര്‍വീസ് ടാക്സ് (ജി.എസ്.ടി) സംവിധാനം നടപ്പാവുന്നതോടെ സംസ്ഥാനത്ത് വ്യാപാര മേഖല അതിന്റെ പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കംയൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് അധ്യക്ഷത വഹിച്ചു. ടി.ജെ ടെന്നിസണ്‍, കെ.സേതുമാധവന്, റഫീഖ് മാളിക, സിദ്ധീഖ് ഫര്‍ണിച്ചര്‍ ലാന്റ്, പോള്‍സണ്‍ അറക്കല്‍, ബെന്നി അന്തിനാട്ട്, റിയാസ് സ്പാര്‍ക്ക്ള്‍ ,എം.നജ്മ ,നാസര്‍ സുവര്‍ണ്ണ ,ഗണേഷ് കമ്മത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."