പ്രീ മെട്രിക് അപേക്ഷ: അപാകതകള്‍ പരിഹരിക്കണമെന്ന്
നരിക്കുനി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്രഗവ. ഏര്‍പ്പെടുത്തിയ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കോളര്‍ഷിപ്പ് പാസായാല്‍ ലഭ്യമാവുന്ന സംഖ്യയുടെ 30 ശതമാനം അപേക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് ചെലവ് വരുന്നു. മാത്രവുമല്ല കഴിഞ്ഞ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാല്‍ ഫ്രഷ്-റന്യൂവല്‍ എന്നിവ രേഖപ്പെടുത്തുവാന്‍ സാധിക്കില്ല.
അതോടൊപ്പം സംരക്ഷിത അധ്യാപകര്‍ക്ക് സ്കൂള്‍ പ്രവേശനം സാധ്യമാകുകയും എത്രയും പെട്ടെന്ന് അവരുടെ ശമ്പളം നല്‍കുന്നതിനുള്ള നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്സ്ഥാന ട്രഷറര്‍ കെ.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി പി.മുഹമ്മദലി,പി അബ്ദുല്‍ ഖാദര്‍,എന്‍.പി.അബ്ദുല്‍ റഷീദ്,സലാംകാവുങ്ങല്, ടി.കെ.അബ്ദുല്‍ അസീസ്,എ.അബ്ദുറഹീം,എം.എ.മുഹമ്മദ്,നൗഷാദ് വടകര,അബ്ദുല്‍ ജൈസല്‍,വൈ.പി.അബൂബക്കര്‍,റാഫി ചെരച്ചോറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."