അനധികൃത സ്വത്ത്: ഏഴ് എം.പിമാര്‍ക്കും 98 എം.എല്‍.എമാര്‍ക്കും എതിരെ അന്വേഷണം
ന്യൂഡല്‍ഹി: ഏഴ് എം.പിമാരുടെയും 98 എം.എല്‍.എമാരുടേയും സ്വത്തില്‍ അനധികൃതമായ വര്‍ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്നു സി.ബി.ഡി.ടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്) സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണ വിധേയരായ ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജനപ്രതിനിധികളുടെ ആസ്തി സംബന്ധിച്ച് ആദായനികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ഏഴ് എം.പിമാരുടെയും 98 എം.എല്‍.എമാരുടേയും സ്വത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയത്.
ലക്നൗവിലെ ലോക് പ്രഹരി എന്ന എന്‍.ജി.ഒയുടെ പരാതിയെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ 26 ലോക്സഭാ എം.പിമാരും 11 രാജ്യസഭാ എം.പിമാരും 257 എം.എല്‍.എമാരും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്കിയ സ്വത്ത് വിവരത്തില്‍ നിന്ന് വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."