ഹജ്ജിനെത്തിയയാളെ ഖത്തര്‍ തടവിലാക്കിയതായി സഊദി
റിയാദ്: ഹജ്ജിനെത്തിയയാളെ ഖത്തര്‍ തടവിലാക്കിയെന്ന് ആരോപിച്ച് സഊദി രംഗത്ത്. ഖത്തര്‍ പൗരനായ ഹമദ് അല്‍ മാരിയെ തടവിലാക്കിയെന്നാണ് ആരോപണം. ഹജ്ജിനെത്തിയപ്പോള്‍ മക്കയില്‍ വച്ച് സഊദി ബന്ധമുള്ള അറബ് ചാനലിന് ഖത്തര്‍ പൗരനായ ഹമദ് അല്‍ മാരി ആഭിമുഖം നല്‍കിയിരുന്നു.
തിരിച്ചെത്തിയയുടനെ ഇയാളെ തടവിലാക്കിയെന്നാണ് സഊദി പറയുന്നത്. സഊദി അറേബ്യ നാഷനല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍.എസ്.എച്ച്.ആര്‍) ആണ് ആരോപണവുമായി രംഗത്തെത്തിയത്.
ഖത്തര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെടണമെന്നും എന്‍.എസ്.എച്ച്.ആര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ് ഖത്തര്‍ നടത്തുന്നതെന്ന് ബഹ്‌റൈനിലെ മനുഷ്യാവകാശ സംഘടനായ മനാമ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും ആരോപിച്ചു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."