യു.എന്‍ ഉപരോധം: അമേരിക്ക അനുഭവിക്കേണ്ടിവരുമെന്ന് ഉ.കൊറിയ
സിയൂള്‍: രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ഉപരോധത്തിന് ശ്രമിച്ചാല്‍ അമേരിക്ക വലിയ വേദനയും ദുരിതവും അനുഭവിക്കേണ്ടിവരുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയക്കെതിരേയുള്ള അമേരിക്കന്‍ നീക്കത്തിനുള്ള ഭീഷണിയായിട്ടാണ് ഉത്തരകൊറിയന്‍ പ്രതികരണം.
ഉത്തരകൊറിയയുടെ ആറാം ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് ഉപരോധത്തിനായി യു.എസ് ശക്തമായ ശ്രമം നടത്തിയത്. ഉത്തരകൊറിയയിലേക്കുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുക, ഭരണാധികാരിയായ കിമ്മിന്റെ സ്വത്തുകള്‍ മരവിപ്പിക്കുക, ഉത്തരകൊറിയയുടെ പ്രധാന കയറ്റുമതിയായി വസ്ത്ര ഉല്‍പന്നം ബഹിഷ്‌കരിക്കുക, കൊറിയന്‍ തൊഴിലാളികളെ മടക്കി അയക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യു.എസ് രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്.
സ്വന്തം പ്രതിരോധത്തിനാണ് തങ്ങള്‍ ആണവപരീക്ഷണം നടത്തിയതെന്നും ഏതെങ്കിലും ഉപരോധം രാജ്യത്തിന് ഏര്‍പ്പെടുത്തിയാല്‍ തിക്തഫലം യു.എസ് അനുഭവിക്കേണ്ടിവരുമെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചതായി ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി അവസാനിപ്പിക്കണമെന്ന് റഷ്യയോട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തരകൊറിയക്കെതിരേയുള്ള ഉപരോധങ്ങള്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."