ബാറുകള്‍ തുറന്നുകൊടുക്കാന്‍ എക്‌സൈസ് മന്ത്രി മദ്യ മാഫിയയുടെ ബിനാമിയായി: പി.കെ.കെ ബാവ
പേരാമ്പ്ര: കേരളാ മന്ത്രിസഭയിലെ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യമാഫിയയുടെ ബിനാമിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ പി.കെ.കെ ബാവ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരേ മുസ്‌ലിം ലീഗ് പേരാമ്പ്ര എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടിയ ബാറുകള്‍ തുറന്ന് കൊടുക്കുന്നതിന് വേണ്ടിയും ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ബാറുകള്‍ക്കുള്ള ദൂരപരിധി ഇരുനൂറില്‍ നിന്നും അന്‍പത് മീറ്ററാക്കി കുറച്ച നടപടിക്ക് പിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മദ്യവര്‍ജനം പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ കേരളമാകെ മദ്യമൊഴുക്കുകയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്ന പേരാമ്പ്രക്കാരനായ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവെക്കാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാസര്‍ എസ്റ്റേറ്റ് മുക്ക് അധ്യക്ഷനായി. പി. ശാദുലി, മിസ്ഹബ് കീഴരിയൂര്‍, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, ഷുക്കൂര്‍ തയ്യില്‍, ടി.കെ ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദലി, സാജിദ് കോറോത്ത്, മൂസ കോത്തമ്പ്ര പ്രസംഗിച്ചു.
ഒ. മമ്മു, ടി.പി മുഹമ്മദ്, കെ. കുഞ്ഞലവി, എം.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എം.കെ അബ്ദുസമദ്, വി.കെ അബ്ദുസലാം, ഇബ്‌റാഹിം ചാത്തോത്ത്, ജലീല്‍ കെ.എം, നിസാര്‍ .ടി, ലത്തീഫ് തുറയൂര്‍, മുനീര്‍ നൊച്ചാട്, പുതുക്കുടി അബ്ദുറഹ്മാന്‍, ഇ. ഷാഹി, ആര്‍.കെ മുനീര്‍, ടി.പി നാസര്‍, നസീര്‍ ആനേരി, കെ.ടി കുഞ്ഞമ്മദ്, എന്‍.എം കുഞ്ഞബ്ദുല്ല, പി.കെ മൊയ്തീന്‍ മാസ്റ്റര്‍, വി.എം അബൂബക്കര്‍, ടി.യു സൈനുദ്ദീന്‍, പൂളക്കണ്ടി കുഞ്ഞമ്മദ്, നാസര്‍ .സി, ആവള ഹമീദ്, എം.കെ.സി കുട്ടിയാലി, മൂസ ചെരുപ്പേരി, വി.പി അബ്ദുസ്സലാം മാസ്റ്റര്‍, അസീസ് ഫൈസി, ആര്‍.കെ മൂസ, സി.പി കുഞ്ഞമ്മദ്, വി.കെ കോയക്കുട്ടി, പി.എം കുഞ്ഞമ്മദ്, കൂളിക്കണ്ടി കരീം, പി.കെ റഹീം, റസാക്ക് കുന്നുമ്മല്‍, ഒ.കെ അമ്മദ്, എം. അഹമ്മദ് കോയ മാസ്റ്റര്‍, ടി.കെ ഫൈസല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."