ഇടതു സര്‍ക്കാര്‍ മദ്യനയം: മുസ്‌ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കാസര്‍കോട്: ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയില്‍നിന്നു മദ്യശാലയുമായുള്ള ദൂരപരിധി കുറച്ച സംസ്ഥാന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം ശരിയാക്കാന്‍ അധികാരത്തിലേറിയവര്‍ സംഘ് പരിവാറിനും, ബാറുടമകള്‍ക്കും നല്‍കിയ ഉറപ്പു മാത്രമാണ് പാലിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ.എം കടവത്ത് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, എ. അബ്ദുറഹ്മാന്‍, ടി.ഇ അബ്ദുല്ല, കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. എ.ബി ഷാഫി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, അബുല്ല ഹാജി പട്ടള, റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണി,എ.എ ജലീല്‍, ഖാലിദ് ബെള്ളിപ്പാടി, എല്‍.എ മഹ്മൂദ് ഹാജി, അഡ്വ. വി.എം മുനീര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, ബഷീര്‍ പള്ളംങ്കോട്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, റൗഫ് ബാവിക്കര, അനസ് എതിര്‍ത്തോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ കുമ്പള എക്‌സൈസ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെ.എം.അബ്ബാസ് ഓണന്ത അധ്യക്ഷനായി. ബഷിര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. എ.കെ ആരിഫ്, ടി.എ.മൂസ, എം. അബ്ദുല്ല മുഗു, പി.എച്ച് അബ്ദുല്‍ ഹമീദ്, എം.എസ്.എ സത്താര്‍, യു.കെ സൈഫുല്ല തങ്ങള്‍, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, റഹ്മാന്‍ഗോള്‍ഡന്‍, അബ്ദുറഹ്മാന്‍ ബന്തിയോട്, അബ്ദുറഹ്മാന്‍ വളപ്പ്, സി.എച്ച് ഖാദര്‍ ചടങ്ങില്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: ഇടതു സര്‍ക്കാരിന്റെ തെറ്റായ മദ്യനയത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നോര്‍ത്ത് കോട്ടച്ചേരിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഹോസ്ദുര്‍ഗ് താലൂക്കാഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ബാറുകള്‍ യഥേഷ്ടംതുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുന്നത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സഹായിച്ച മദ്യ മുതലാളിമരോടുള്ള നന്ദി സൂചകമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എം ഷംസുദ്ധീന്‍ അധ്യക്ഷനായി. നാസര്‍ തരവണ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് ജന. സെക്രട്ടറി അഡ്വ. എം.ടി.പി കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."