ഇസ്രാഈലില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെന്ന്
കല്‍പ്പറ്റ: ഇസ്രാഈലില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആറു ലക്ഷം തട്ടിയതായി യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുല്‍പ്പള്ളി സ്വദേശിയായ ഷൈലജയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 2014ല്‍ ജില്ലാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ നിന്നും സഹോദരന്റെ ഭൂമി പണയപ്പെടുത്തിയെടുത്ത ആറു ലക്ഷം രൂപയാണ് പുല്‍പ്പള്ളി സ്വദേശിയായ വിനോദ് തട്ടിയത്. വിസ നല്‍കുന്നതിന് മൂന്നു മാസം മുതല്‍ ആറു മാസം വരെ കാലാവധിയാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിസ നല്കാത്തതിനാല് പണം ചോദിച്ച തന്നോട് പണം തിരികെ നല്‍കാമെന്ന് അറിയിച്ചു. പണം തിരികെ നല്കാത്തതുകാരണം 2016 ഏപ്രിലില്‍ പുല്‍പ്പള്ളി എസ്.ഐക്ക് പരാതി സമര്‍പ്പിച്ചിരുന്നു. വിനോദിനെതിരേ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഓഗസ്റ്റ് നാലിന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. വിനോദിനെതിരേ നിയമ നടപടികള്‍ എടുക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഷൈലജയും ഭര്‍ത്താവ് എന്‍.ജി ഷാജിയും സഹോദരന് കെ.പി ഷാജിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."