മംഗലംകളിയെ കാക്കാന്‍ അഗ്നിയെ സാക്ഷി നിര്‍ത്തി പ്രതിജ്ഞ
കാഞ്ഞങ്ങാട്: ആദിവാസി ഗോത്രകലയായ മംഗലംകളിയെ കാക്കാന്‍ തുടി സാംസ്‌കാരിക വേദി, തുളു ടീം പ്രവര്‍ത്തകര്‍. 'ഊറ് കുടുപ്പാള് 2017' എന്ന പേരില്‍ തായന്നൂര്‍ വേങ്ങച്ചേരി ഊരില്‍ നടന്ന മംഗലംകളി ശില്‍പശാലയിലാണ് ഈ ആദിവാസി കലയെ പരിപോഷിപ്പിക്കാന്‍ അഗ്നിയെ ണ്ടസണ്ടാക്ഷി നിര്‍ത്തി പ്രതിജ്ഞയെടുത്തത്. കലാപ്രവര്‍ത്തകരും ഊര് നിവാസികളുമാണ് തങ്ങളുടെ കലയെ നെഞ്ചോട് ചേര്‍ത്തു കാക്കുമെന്ന് ഉറക്കെ പറഞ്ഞു കൈകോര്‍ത്തത്. ഓലച്ചൂട്ടില്‍ പകര്‍ന്ന അഗ്നിയെ സാക്ഷി നിര്‍ത്തി നടത്തിയ പ്രതിജ്ഞയ്ക്കു തുടി കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ജയചന്ദ്രന്‍ ചാമക്കുഴി നേതൃത്വം നല്‍കി.
ചുവടുകള്‍ക്കും താളങ്ങള്‍ക്കുമടക്കം ഏകരൂപം വരുത്തി മംഗലംകളിയെ ജനകീയമാക്കാന്‍ നടന്ന ശില്‍പശാലയിലായിരുന്നു പ്രതിജ്ഞയെടുത്തത്. മംഗലംകളി ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഉമ്പിച്ചിയമ്മ ബാനം ശില്‍പശാല ഉദ്ഘാടനം ചെയ്തു. കെ. ജയേഷ് അധ്യക്ഷനായി. കമലാക്ഷന്‍ കക്കോല്‍ ശില്‍പശാല വിശദീകരണം നടത്തി. കോടോം ബേളൂര്‍ പഞ്ചായത്തംഗങ്ങളായ ലതാ ഗംഗാധരന്‍, സജിതാ ശ്രീകുമാര്‍, ഊരുമൂപ്പന്‍ വി.കെ ലോഹിതാക്ഷന്‍, ടി.പി സുരേന്ദ്രന്‍, ശ്രീജകൃഷ്ണന്‍, കെ. ധന്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."